നാടന്‍ ലുക്ക് ഉപേക്ഷിച്ച് നിഖില വിമൽ; സോഷ്യൽ മീഡിയയിൽ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

single-img
5 July 2020

ദീർഘമായ ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് നിഖില നിമല്‍. ഈ സിനിമയുടെ പിറകെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രവും നടിയുടെതായി വലിയ വിജയം സ്വന്തമാക്കിയിരുന്നു. ഈ ഈ വർഷം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇപ്പോൾ ഇതാ നിഖില വിമലിന്റെതായി പുറത്തിറങ്ങിയ പുതിയ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

സാധാരണ നടി എത്താറുള്ള നാടന്‍ ലുക്കില്‍ നിന്നും മാറി ഇക്കുറി അല്‍പം ഗ്ലാമറസായുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. മനോരമയുടെ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിനായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങളാണ് നിഖില വിമല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ചുവന്ന നിറമുള്ള വസ്ത്രമാണ് നിഖില ധരിച്ചിരിക്കുന്നത്.

മാത്രമല്ല, നിഖിലയുടെ പുതിയ ഹെയര്‍സ്റ്റൈലും ഇതിൽ ശ്രദ്ധേയമായിട്ടുണ്ട്. പുതിയ ഫോട്ടോ വന്നതിന്റെ പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു.