കുല്‍ഗാം ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

single-img
5 July 2020

കഴിഞ്ഞ ദിവസം കാശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്രീനഗറിലുള്ള സി ഡി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

അലി ഭായ്-ഹൈദര്‍, ഹിലാല്‍ അഹമ്മദ് മാലിക് എന്നീ പേരുകളുള്ള ഭീകരരാണ് കുല്‍ഗാമില്‍ ഇന്ത്യന്‍ സുരക്ഷാസൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിന് ശേഷം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇവരുടെ സ്രവസാംപിളുകള്‍ സൈന്യം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

സാധാരണയായി മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറണണെന്നാണ് ചട്ടമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഭീകരവാദികളുടെ മൃതദേഹങ്ങള്‍ പോലീസ് മേല്‍നോട്ടത്തിലാണ് നിലവില്‍ സംസ്‌കരിക്കുന്നത്. ഇനി ശേഷിക്കുന്ന നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ബാരാമുള്ളയില്‍ സംസ്‌കരിക്കുമെന്ന് കാശ്മീര്‍ പോലീസ് അറിയിച്ചു.