അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു: മോദിക്ക് ട്രംപിൻ്റെ മറുപടി

single-img
5 July 2020

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്നേഹം നിറഞ്ഞ മറുപടി. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ചനരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്രംപ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് മോദി അമേരിക്കയ്ക്ക് ആശംസയറിയിച്ചത്.

അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൊണാൾഡ് ട്രംപിനെയും യു.എസ്.എയിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ, ഈ ദിനം സ്വാതന്ത്ര്യത്തെയും, മാനുഷിക പ്രയത്നങ്ങളെയും നമ്മൾ പരിപോഷിപ്പിക്കും.മോദി ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയുടെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി ട്രംപും എത്തി. ‘ എന്റെ സുഹൃത്തേ നന്ദി, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ എന്നാണ് യു.എസ് പ്രസിഡന്റിന്റെ മറുപടി. ഇന്നലെയായിരുന്നു അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷം.