കര്‍ഫ്യൂവില്‍ ഇളവുകള്‍ നല്‍കി; യു എ ഇയിലും സൗദിയിലും കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്‌

single-img
5 July 2020

കൊവിഡ് വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണ നടപടികളില്‍ അയവു വരുത്തിയതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്‌ രേഖപ്പെടുത്തുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ നടപ്പിലാക്കിയ സൗദിയും യുഎഇയും പിന്നീട് ഘട്ടം ഘട്ടമായി ഇവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

അതിന്റെ പിന്നാലെയാണ് ഇപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഇതില്‍ സൗദിയില്‍ മാത്രം വെള്ളിയാഴ്ചയും ശനിയാഴ്ചയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 4100 ലേറെ കൊവിഡ് കേസുകളാണ്. സൌദിയിലാകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇപ്പോള്‍ 205,929 ആണ്.

ഗള്‍ഫില്‍ രാജ്യങ്ങളില്‍ തന്നെ നിലവില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സൗദിയിലാണ്.അതേസമയം മെയ് മാസത്തില്‍ ഒറ്റ ദിവസം 900 കൊവിഡ് കേസുകള്‍ സ്ഥിരീച്ചിരുന്ന യുഎഇയില്‍ ഇത് 300, 400 ആയി കുറഞ്ഞിരുന്നു. എന്നാല്‍ അവിടെ നിലവില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്.