കൊച്ചി ലുലു മാളിലെ ജീവനക്കാര്‍ക്ക് കോവിഡ് എന്ന് വ്യാജവാര്‍ത്ത; നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മാള്‍ അധികൃതര്‍

single-img
5 July 2020

കൊച്ചിയിലെ ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ലുലു മാളിലെ ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു എന്ന രീതിയിൽ ജനങ്ങളിൽ പരിഭ്രാന്തിപരത്തി പ്രചരിക്കുന്ന സോഷ്യൽ മീഡിയകളിലെ വാർത്തകൾ തെറ്റെന്ന് മാൾ അധികൃതർ അറിയിച്ചു. ലോകത്തെ ഏറ്റവും മികച്ച സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുകയും അതിലൂടെ പരിശോധിച്ച ശേഷം മാത്രവുമാണ് ആളുകളെ ലുലു മാളിലേക്ക് പ്രവേശിപ്പിക്കുന്നത് എന്നും അവർ പറഞ്ഞു.

വൈറസ് ബാധയെ തുടർന്നുള്ള രോഗ സ്ഥിരീകരണം വന്നാൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ലുലു മാൾ അധികൃതരും പ്രമുഖ വാർത്താ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിക്കുന്നതാണ്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ലുലു മാൾ അധികൃതർ അറിയിച്ചു.