ഒരു ഉപയോഗവുമില്ലാത്ത സാധനം: കോവിഡ് ചികിത്സയ്ക്ക് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ ഒഴിവാക്കി ലോകാരോഗ്യ സംഘടന

single-img
5 July 2020

ആ​ഗോ​ള ജ​ന​ത​യെ വി​റ​പ്പി​ച്ച കോ​വി​ഡി​നെ​തി​രെ​ വാക്സിൻ എന്ന നിലയിൽ ആ​ദ്യ ഘ​ട്ടം​മു​ത​ൽ പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന പേ​രു​ക​ളാ​ണ് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ, ലോ​പി​ന​വി​ർ റി​റ്റോ​ന​വി​ർ, റെം​ഡി​സി​വ​ർ തു​ട​ങ്ങി​യ​വ. ഈ ​മ​രു​ന്നു​ക​ളി​ൽ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ, ലോ​പി​ന​വി​ർ റി​റ്റോ​ന​വി​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഈ ​ര​ണ്ടു മ​രു​ന്നു​ക​ളും കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ത​കി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സംം​ഘ​ട​ന വി​ല​യി​രു​ത്തലിനെ തുടർന്നാണ് ഉപയോഗം നിർത്തുന്നത്. 

ഈ ​ര​ണ്ടു മ​രു​ന്നു​ക​ളിലു​മു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ുകഴിഞ്ഞു. മാ​ർ​ച്ച് മു​ത​ലാ​ണ് ഈ ​ര​ണ്ടു മ​രു​ന്നു​ക​ൾ സം​ബ​ന്ധി​ച്ച പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​ന്ന​ത്. 4,500 വൈ​റ​സ് ബാ​ധി​ത​രി​ലാ​ണ് ഈ ​ര​ണ്ടു മ​രു​ന്നു​ക​ളും പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കാ​ര്യ​മാ​യ ഫ​ല​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ലെന്നാണ് റിപ്പോർട്ടുകൾ. 

അ​തോ​ടൊ​പ്പം പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും അ​ധി​ക​മാ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​ര​ണ്ടു മ​രു​ന്നു​ക​ളേ​ക്കാ​ൾ റെം​ഡി​സി​വ​റാ​ണ് നി​ല​വി​ൽ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വി​ല​യി​രു​ത്തി.