സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

single-img
5 July 2020

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 25 ആയി. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ്(82) ആണ് മരിച്ചത്. അര്‍ബുദ രോഗിയായിരുന്നു. റിയാദില്‍ നിന്ന് എത്തി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പനി കടുത്തതോടെയാണ് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരിക്കെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.