മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗല്‍വാന്‍ വാലിയില്‍വെച്ച് സൈനികരെ അഭിസംബോധന ചെയ്യുന്ന ചിത്രമെന്ന പേരിൽ വിടി ബൽറാം എംഎൽഎ പങ്കുവച്ച ചിത്രം വ്യാജം

single-img
4 July 2020

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗല്‍വാന്‍ വാലിയില്‍വെച്ച് സൈനികരെ അഭിസംബോധന ചെയ്യുന്ന ചിത്രം പങ്കുവച്ച യൂത്ത് കോൺഗ്രസ് പുലിവാല് പിടിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ഉള്‍പ്പെടെ പ്രചരിച്ച ബ്ലാക്ക് ആന്റ് ചിത്രത്തിന്റെ യഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണ് പുറത്തു വരുന്ന വിവരം. ഗല്‍വാനില്‍വെച്ച് ഇന്ദിരാഗാന്ധി സൈനികരെ അഭിസംബോധന ചെയ്തുവെന്ന രീതിയില്‍ കോണ്‍ഗ്രസിന്റെ പേജുകളില്‍ പങ്കുവെക്കപ്പെട്ട ചിത്രം യഥാര്‍ത്ഥത്തില്‍ ഇന്ദിരാഗാന്ധി ലേയില്‍ സൈനികരെ അഭിസംബോധന ചെയ്യുന്നതിന്റെതാണെന്ന് ടൈംസ് ഫാക്ട് ചെക്ക് വ്യക്തമാക്കുന്നത്. 

ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ടൈംസ് ഫാക്ട് ചെക്കാണ്  പുറത്തു കൊണ്ടുവന്നിരിക്കുന്നത്. റിവേഴ്‌സ് ഇമേജ് സേര്‍ച്ചിലൂടെയാണ് യാഥാർത്ഥ്യം പുറത്തറിഞ്ഞത്. ഗല്‍വാന്‍ വാലിയില്‍ സൈനികരെ അഭിസംബോധന ചെയ്യുന്ന എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം അതിന്റെ യതാര്‍ത്ഥ വസ്തുതയോടെ ആര്‍ട്ട് ഷീപ്പ് എന്ന വെബ്‌പോര്‍ട്ടലില്‍ കണ്ടെത്തിയിട്ടുണ്ട്.

ജൂണ്‍ 22 ന് തന്നെ ചിത്രത്തിന്റെ വസ്തുത ടൈംസ് ഫാക്ട് ചെക്ക് പുറത്ത് കൊണ്ടുവന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ അപൂര്‍വ്വായ ചിത്രങ്ങളില്‍ ഒന്ന് എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. 1971 ല്‍ ലെയില്‍വെച്ച് ജവാന്മാരെ ഇന്ദിരാഗാന്ധി അഭിസംബോധന ചെയ്യുന്നു എന്നത് കൃത്യമായി ഇതില്‍ പറഞ്ഞിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ സൈനികരെ അഭിസംബോധന ചെയ്തതിനു പിന്നാലെ വി.ടി ബല്‍റാം എം.എല്‍.എയും ഈ   ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

‘ഇതിനേക്കാള്‍ ത്രസിപ്പിക്കുന്ന മറ്റൊരു ഫോട്ടോ ആ മലയിടുക്കുകള്‍ക്കിടയില്‍ നിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് ബല്‍റാം ഈ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നത്.