എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ഞ്ച് സ​ർ​ക്കാ​ർ രാജിവച്ചു: രാജി വച്ചതിനു പിന്നാലെ ഫി​ലി​പ്പെയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു

single-img
4 July 2020

പ്ര​ധാ​ന​മ​ന്ത്രി എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ്ര​ഞ്ച് സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു. രാ​ജി പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണ്‍ സ്വീ​ക​രി​ച്ച​താ​യി ഔദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഫി​ലി​പ്പെ​യ്ക്ക് പ​ക​രം സെ​ന്‍റ​ർ റൈ​റ്റ് മേ​യ​ർ ജീ​ൻ കാ​സ്റ്റെ​ക്സ് പു​തി​യ മ​ന്ത്രി​സ​ഭ​യെ ന​യി​ക്കും.

അതേസമയം  എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു. മ​ന്ത്രി​സ​ഭ​ക​ൾ​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫി​ലി​പ്പെ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യെ​ന്നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് പോ​ലും വ​ൻ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണ​ങ്ങ​ൾ. ഫി​ലി​പ്പെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

2017 മേ​യ് 15നാ​ണ് സെ​ന്‍റ​ർ റൈ​റ്റ് റി​പ്പ​ബ്ളി​ക്ക​ൻ മേ​യ​റാ​യ എ​ഡ്വേ​ർ​ഡ് ഫി​ലി​പ്പെ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.​കു​റ​ച്ചു​നാ​ളു​ക​ളാ​യി ഫ്ര​ഞ്ച് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​സ​ഭ പു​ന​സം​ഘ​ട​ന ന​ട​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട തി​രി​ച്ച​ടി​യും ഫി​ലി​പ്പെ​യു​ടെ രാ​ജി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.