ചെെനയെ ലക്ഷ്യം വച്ച് യുഎസ്: ​ദക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് അമേരിക്കയുടെ കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എത്തുന്നു

single-img
4 July 2020

ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ച്ച് അ​മേ​രി​ക്ക. ര​ണ്ടു വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ് എ​ന്നി വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ഇ​നി മു​ത​ൽ ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ക. 

ചൈ​ന സൈ​നി​ക അ​ഭ്യാ​സം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ത​ന്നെ​യാ​ണ് യു​എ​സ് സേ​ന​യും ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ന്ന​തെന്നുള്ളത് ശ്രദ്ധേയമാണ്. അ​തേ​സ​മ​യം, ഇ​ന്തോ-​പ​സ​ഫി​ക്കി​ല്‍ സ്ഥി​ര​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള യു​എ​സ് നാ​വി​ക​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണി​തെ​ന്നും നി​ല​വി​ലെ രാ​ഷ്ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും യു​എ​സ് റി​യ​ര്‍ അ​ഡ്മി​റ​ല്‍ ജോ​ര്‍​ജ് എം. ​വൈ​കോ​ഫ് വ്യക്തമാക്കി.