നേപ്പാളില്‍ രാഷ്ട്രീയ പോര് രൂക്ഷമാകുന്നു; പാർലമെൻറ് അനിശ്ചിതകാലത്തേക്ക് പിരിച്ച് വിട്ട് പ്രധാനമന്ത്രി

single-img
3 July 2020

നേപ്പാൾ പ്രധാനമന്ത്രി ശര്‍മ്മ ഒലി നടത്തിയ ഇന്ത്യവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തര്‍ക്കം മുറുകുന്നു. ഇപ്പോള്‍ സ്പീക്കറുടെയോ ദേശീയ അസ്സംബ്ലി ചെയര്‍മാന്റെയോ അനുവാദം ഇല്ലാതെ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിച്ച് വിട്ടതാണ് പുതിയ തര്‍ക്കത്തിന് കാരണമായത്.

പാര്ലമെന്റ്റ് പിരിച്ചുവിട്ട നടപടിയെ തുടര്‍ന്ന് ശര്‍മ്മ ഒലിക്കെതിരെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായ പ്രചണ്ഡ ) ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. പാര്‍ട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗില്‍ അനിശ്ചിതത്വം നിലനില്‍ക്കെയാണ് ശര്‍മ്മ ഒലിയുടെ പുതിയ തീരുമാനം വന്നത് .

നേപ്പാള്‍ അസ്സംബ്ലിയില്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടി നിയമം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശര്‍മ്മ ഒലി കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ്‌ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പരിച്ചുവിട്ടുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ നടപടി ഉണ്ടായത്.

നേപ്പാള്‍ പ്രസിഡന്റിന് 40 ശതമാനം അണികളുടെ പിന്തുണയോടെ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ വിഭജിക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സാണ് പ്രധാനമന്ത്രി അസ്സംബ്ലിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സമാനമായി മുന്‍പും പ്രധാനമന്ത്രി ഈ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു എങ്കിലും അണികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ അസ്സംബ്ലിയില്‍ ബില്ല് അവതരിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.