തെലുങ്ക് സംസാരിക്കാന്‍ കപ്പേള

single-img
3 July 2020

ദേശീയ പുരസ്കാര ജേതാവ് മുഹമ്മദ് മുസ്തഫ സംവിധാനം കപ്പേള കേരളത്തില്‍ കോവിഡിന് മുമ്പ് തിയേറ്ററില്‍ പുറത്തിറങ്ങിയ സിനിമ ആയിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി തിയേറ്ററുകള്‍ അടച്ചതോട് കൂടി പ്രദര്‍ശനം അവസാനിപ്പിക്കുകയും പിന്നീട് നെറ്റ്‍ഫ്ലിക്സില്‍ പുറത്തിറങ്ങിയതോട് കൂടി സാമൂഹിക മാധ്യമങ്ങള്‍ വഴി വീണ്ടും ചര്‍ച്ചാവിഷയമാകുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ സിനിമ തെലുങ്കില്‍ പുറത്തിറങ്ങുന്ന കാര്യം നിര്‍മാതാവ് വിഷ്ണു വേണുവാണ് ഫേസ്ബുക്ക് വഴി അറിയിച്ചത്.

തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ അഭിനയിച്ച അള വൈകുന്തപുരമുലു, ജേഴ്സി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച സിത്താര എന്‍റര്‍ടെയിന്‍മെന്‍റ്സ് ആണ് ഈ സിനിമയുടെ തെലുങ്കിലെ അവകാശം സ്വന്തമാക്കിയത്. നേരതെ കേരളത്തിലെ പ്രേമം, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ അവകാശവും ഇവര്‍ തന്നെയാണ് സ്വന്തമാക്കിയിരുന്നത്.മലയാളത്തില്‍ അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് കപ്പേളയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.