ആശങ്ക ഉയര്‍ത്തി ബംഗളുരു; കൊവിഡ് സ്ഥിരീകരിച്ച 994 കേസുകളും ഉറവിടം അറിയാത്തവ

single-img
3 July 2020

കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഇന്ന് 19,000 കടന്നു. ഇന്ന് മാത്രം 1694 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതിൽ ബംഗളുരുവില്‍ സ്ഥിതി ഇപ്പോഴും അതീവ ഗുരുതരമായി തന്നെതുടരുകയാണ്. ഇവിടെ മാത്രം 994 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ എല്ലാ കേസുകളും ഉറവിടം അറിയാത്തവയാണ്.

സംസ്ഥാനത്താകെ 21 കോവിഡ് മരണങ്ങങ്ങളാണ് ഇന്ന് ഒറ്റ ദിവസത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടുകൂടി ആകെ മരണ സംഖ്യ 293ആയി ഉയർന്നു. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 471പേര്‍ ഇന്ന് ആശുപത്രി വിട്ടു.
നിലവിൽ ചികിത്സയില്‍ തുടരുന്നത് 10,608 പേരാണ്. ബംഗളുരുവിലുള്ള ആശുപത്രികളില്‍ മാത്രം ആറായിരത്തോളം പേര്‍ ഇപ്പോൾ ചികില്‍സയിലാണ്.