മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു; താല്‍ക്കാലികമായി പബ്ജിക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍

single-img
2 July 2020

ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ഏത് രാജ്യത്തും കൂടുതലായി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം ആപ്പാണ് പബ്ജി. പ്രായഭേദമില്ലാതെ കൊച്ചു കുട്ടികള്‍ വരെ പബ്ജിക്ക് അഡിറ്റായി മാറുന്ന അവസ്ഥയും വന്നു. ഇപ്പോള്‍ ഇതാ താല്‍ക്കാലികമായി പബ്ജിയും നിരോധിക്കപ്പെട്ടിരിക്കുകയാണ് പാകിസ്താനില്‍.

പബ്ജി കളിക്കുന്നതിലൂടെ അഡിക്ഷന്‍ മാനസിക,ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. പാകിസ്താന്‍ പബ്ജി ഗെയിമിനുള്ള ഇന്റര്‍നെറ്റ് ആക്സസ് ആണ് റദ്ദാക്കിയിരിക്കുന്നത്.തങ്ങള്‍ക്ക് ഗെയിമിനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് പബ്ജി നിരോധിച്ചതെന്ന് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു.

പബ്ജി ഗെയിമില്‍ മിഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ മാസം ലാഹോറില്‍ 16 കാരന്‍ ജീവനൊടുക്കിയിരുന്നു. മാത്രമല്ല, ഇന്ത്യയിലും പബ്ജി നിരോധിക്കണമെന്നാവശ്യം പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്.