ഐപിഎൽ ഇന്ത്യയിൽ നടക്കില്ല; സാധ്യത യുഎഇയിൽ എന്ന സൂചനയുമായി ബിസിസിഐ

single-img
2 July 2020

കോവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ ക്രിക്കറ്റ് മാമാങ്കം കാര്യം അനിശ്ചിതത്വത്തിലായിരുന്നു. ഇപ്പോഴും രാജ്യത്തെ രോഗവ്യാപനത്തിന് കുറവില്ലാതെ വന്നതോടെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് നീണ്ടുപോവുകയായിരുന്നു.

ഇത്തവണഐപിഎല്‍ ഇന്ത്യയിലുണ്ടാവില്ലെന്നും ഇന്ത്യക്ക് പുറത്ത് ശ്രീലങ്കയിലോ യുഎഇയിലോ ടൂര്‍ണമെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും പ്രതികരണവുമായി ബിസിസി ഐ വൃത്തങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ഇതേവരെ വേദിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയ്ക്ക് വെളിയില്‍ ശ്രീലങ്കയിലോ യുഎഇയിലോ നടത്താനാണ് നിലവില്‍ ആലോചിക്കുന്നത്.

ഇന്ത്യയില്‍ ഇപ്പോഴുള്ള സാഹചര്യം ടൂര്‍ണമെന്റ് നടത്തിപ്പിന് അനുയോജ്യമല്ല. വിദേശത്ത് നിന്നും എത്തുന്ന താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതമായി കളിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇന്ത്യയിലില്ല. ഈ സാഹചര്യത്തില്‍ ശ്രീലങ്കയും യുഎഇയും ടൂര്‍ണമെന്റ് നടത്താന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും സാഹചര്യം പരിഗണിച്ചാവും തീരുമാനം എടുക്കുക.