അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയത് തന്നെ; ഫേസ്ബുക്ക് കുറിപ്പില്‍ ഉറച്ചുനില്‍ക്കുന്നതായി കടകംപള്ളി

single-img
2 July 2020

എറണാകുളത്തെ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിനു പിന്നില്‍ ഇസ്‍ലാമിക തീവ്രവാദികളാണെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകം നടന്നശേഷം രണ്ട് വര്‍ഷമായ ഇന്നായിരുന്നു മന്ത്രി തന്റെ ഫേസ്ബുക്കില്‍ ഇത്തരത്തില്‍ എഴുതിയത്അ.

അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നമ്മുടെ രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തനിക്കെതിരെ ഇപ്പോള്‍ സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് അതാവാമെന്നും മന്ത്രി അഭിപ്രായപ്പെടുകയുണ്ടായി. മന്ത്രിയുടെ നിലപാടിനെതിരെ യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നിരുന്നു.

അതേപോലെ തന്നെ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ പി അനില്‍കുമാറും കടകംപള്ളിക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം ഉയര്‍ത്തുകയുണ്ടായി. 2018 ജൂലെ രണ്ടാം തിയതി പുലര്‍ച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് മുന്നിൽ വെച്ച് അഭിമന്യു ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് കൊല്ലപ്പെടുന്നത്.

അഭിമന്യു … ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്…നന്മ നിറഞ്ഞ ഈ ചിരിപക്ഷേ, ഒരിക്കലും മായില്ല…അഭിമന്യു കോറിയിട്ടമുദ്രാവാക്യവും…" വർഗീയത തുലയട്ടെ "

Posted by Kadakampally Surendran on Wednesday, July 1, 2020