കണ്ണൂരില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മദ്യപിച്ച് വീണതെന്ന് സംശയം

single-img
1 July 2020

കണ്ണൂര്‍ ജില്ലയിലെ കീഴ്പ്പള്ളിയില്‍ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്പ്പള്ളിക്ക് സമീപം പുതിയങ്ങാടിയിലെ കൊട്ടാരത്തില്‍ ബിജുവിനെയാണ് വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു. നിലവില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

മദ്യപിച്ച് ലഹരിയില്‍ കിണറ്റില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് ഇരട്ടി അഗ്‌നിശമന സേനയുടെ സഹായത്തോടെ പണി കഴിയാത്ത വീടിന് സമീപത്തെ കിണറില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏകദേശം 10 കോലോളം ആഴമുള്ള കിണറില്‍ 4 കോലോളം വെള്ളമുണ്ടായിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കിണറിലെ വെള്ളത്തില്‍ തെരച്ചില്‍ നടത്തിയത്.