അഭിഷേക് ബച്ചനും നിത്യാ മേനോനും; ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ കാണാം

single-img
1 July 2020

അഭിഷേക് ബച്ചനും മലയാളിയായ നിത്യാ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബ്രീത്ത് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു. മായങ്ക് ശര്‍മ്മ സംവിധാനം ചെയ്‍ത ഈ വെബ്‍സീരിസില്‍ അമിത് സാഥ്,സയ്യാമി ഖേർ തുടങ്ങിയവരും വേഷമിടുന്നു.

ചിത്രത്തിന് വാനി അയ്യര്‍, വിക്രം തുളി, അര്‍ഷാദ് സയ്യിദ്, മായങ്ക് ശര്‍മ്മ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാറായ അഭിഷേക് ബച്ചന്റെ ആദ്യ വെബ് സീരിസ് കൂടിയാണിത്. ബ്രീത്തിന്റെ ഒന്നാം ഭാഗത്തിൽ മാധവനായിരുന്നു പ്രധാനവേഷത്തിൽ എത്തിയത്.