നോട്ട് നിരോധന കാലത്തെ പോലെ ജനങ്ങള്‍ ബുദ്ധിമുട്ടും; ടിക് ടോക്‌ നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ തൃണമൂല്‍ എംപി

single-img
1 July 2020

ചൈനീസ് കമ്പനിയുടെ വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക് രാജ്യത്ത്‌ നിരോധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള വിനോദ ആപ്പായ ടിക്‌ ടോക്കിനെ നിരോധിച്ചത് കേന്ദ്രസര്‍ക്കാര്‍ മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണ് എന്ന് അവര്‍ ആരോപിച്ചു.

നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടവര്‍ എന്ത് ചെയ്യുമെന്നും നുസ്രത്ത് ജഹാന്‍ ചോദിക്കുന്നു. രാജ്യത്ത് നോട്ട് നിരോധിക്കപ്പെട്ട കാലത്തിന് സമാനമായി ജനങ്ങള്‍ ഇപ്പോഴും ബുദ്ധിമുട്ടും.

എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ചെയ്തതിനാല്‍ ആപ്പിന്റെ നിരോധനത്തില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം പറയും എന്നും നുസ്രത്ത് ജഹാന്‍ ചോദിച്ചു.