തിരക്കുള്ള നായികയെ വിളിച്ച് സ്വർണ്ണക്കടത്തിനു സഹായം തേടി, പ്രമുഖ ഹാസ്യതാരത്തിന് വാഗ്ദാനം ചെയ്തത് രണ്ടുകോടിയും ആഡംബരക്കാറും: ഷംനാ കാസിം ബ്ലാക്മെയിൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

single-img
1 July 2020

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. തട്ടിപ്പിനായി ഷംന കാസിമിനെ സമീപിച്ച സംഘം പ്രമുഖ താരങ്ങളുമായും ബന്ധപ്പെട്ടിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുനന്ത്. മലയാളത്തിലെ തിരക്കുള്ള നായികനടിയെ വിളിച്ച് സ്വര്‍ണക്കടത്തിന് സഹായം തേടിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 

 കേരളത്തിന് പുറത്ത് താമസിക്കുന്ന മുതിര്‍ന്ന നടനെ സമീപിക്കാൻ ശ്രമിച്ചുവെങ്കിലും ഇദ്ദേഹത്തിൻ്റെ ഫോണ്‍ നമ്പര്‍ കിട്ടാത്തതിനാൽ ആ ലക്ഷ്യം നടന്നില്ല. രണ്ടുകോടിയും ആഡംബരക്കാറുമാണ് ഒരു പ്രമുഖ ഹാസ്യതാരത്തിന് വാഗ്ദാനം ചെയ്തത്. പഴയകാല സംവിധായകന് പുതിയ സിനിമ എടുക്കാനായി സംഘം അഞ്ചുകോടി വാഗ്ദാനം ചെയ്തിരുന്നതായും വെളിപ്പെടുത്തലുകൾ പുറത്തു വരുന്നുണ്ട്. 

എല്ലാവരും ഒഴിഞ്ഞതിനാല്‍ തട്ടിപ്പ് നടന്നില്ല. തട്ടിപ്പ് സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിനിടെ ഷംന കാസിമിനെ തട്ടിക്കൊണ്ടുപോകാന്‍, പിടിയിലായ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ് സാക്കറെ വ്യക്തമാക്കി. ഷംന പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ല. ഷംന പരാതി നല്‍കിയതിനാല്‍ പ്രതികള്‍ക്ക് പദ്ധതി നടപ്പിലാക്കാനായില്ലെന്നും ഐജി വ്യക്തമാക്കി. തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്.