ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി നാട്ടുകാര്‍ തലക്കടിച്ചു കൊന്നു

single-img
1 July 2020

ബലാത്സംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ നാട്ടുകാര്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ജാര്‍ഖണ്ഡില്‍ പ്രതിയായ വിനീത് എന്നയാളെയാണ് നാട്ടുകാര്‍ തലക്കടിച്ച് കൊന്നത്. കൊലപാതകത്തില്‍ ഇതുവരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെയായിരുന്നു ഒരു സംഘം ആളുകള്‍ വിനീതിനെ അയാളുടെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ബലാത്സംഗ കേസില്‍ അവസാന ഏഴ് മാസങ്ങളായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം വടി കൊണ്ട് ശരീരമാകെ മര്‍ദ്ദിച്ച ശേഷം വലിയ കല്ലു കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. തലയിലേറ്റ മാരകമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിട്ടുണ്ട്.