ഔദ്യോഗിക വസതി ഒരുമാസത്തിനുള്ളില്‍ ഒഴിയണം; പ്രിയങ്കാ ഗാന്ധിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നോട്ടീസ്

single-img
1 July 2020

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍, ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച പിന്നാലെ പ്രിയങ്കാ ഗാന്ധിയോട് സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വസതി ഒഴിയാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നോട്ടീസ് നൽകി. ഒരുമാസത്തിനുള്ളില്‍ വീട് ഒഴിഞ്ഞ് നല്‍കണമെന്നാണ് ഇന്ന് നൽകിയ കത്തില്‍ മന്ത്രാലയം ആവശ്യപ്പെട്ടത്. ലോധി എസ്‌റ്റേറ്റിൽ 35ാം നമ്പര്‍ വസതിയാണ് പ്രിയങ്കാ ഗാന്ധിക്ക് കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നത്.