അമേരിക്ക ഇനി കിമ്മിൻ്റെ പരിധിയിൽ: 6400–ലേറെ മൈൽ ദൂരെയുള്ള അമേരിക്കയിലെത്താൻ ശേഷിയുള്ള മിസെെൽ ഉത്തരകൊറിയ വികസിപ്പിച്ചു

single-img
1 July 2020

ഉത്തര കൊറിയയിൽനിന്ന് 6400–ലേറെ മൈൽ ദൂരെ യുഎസിലേക്ക് എത്താൻ ശേഷിയുള്ള മിസൈൽ കിമ്മിന്റെ മിസൈൽ വിദഗ്ധർ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ. പ്രതിരോധ സംവിധാനങ്ങൾക്കു പോലും പിടിച്ചെടുക്കാനാകാത്ത വിധം, ശബ്ദത്തേക്കാൾ പതിന്മടങ്ങു വേഗതയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വികസിപ്പിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചനകൾ. 

ഉത്തര കൊറിയ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസെെലാണ് ഹ്വസോങ്. എന്നാൽ ഈ മിസെെൽ യുഎസിലേക്ക് തൊടുക്കാനാകുമോയെന്ന് കിം അന്നു വ്യക്തമാക്കിയിരുന്നില്ല. അതിനാൽത്തന്നെ ഉത്തര കൊറിയൻ മിസൈലുകളുടെ പരിധിയിൽ തങ്ങളില്ലെന്നാണ് അമേരിക്ക കരുതിയിരുന്നതും. അമേരിക്കയുടെ ഈ ആത്മവിശ്വാസത്തിന് കോട്ടം തട്ടുന്ന രീതിയിലാണ് പുതിയ വാർത്തകൾ അന്താരാഷ്ട്രതലത്തിൽ നിന്നും പുറത്തു വരുന്നത്. 

എന്നാൽ ഈ മിസെെലിൻ്റെ നിർമാണം ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.  യുഎസ് മെയിൻ ലാന്‍ഡിനെ ആക്രമിക്കാൻ പോന്ന മിസൈൽ സാങ്കേതികത ഉത്തര കൊറിയ വികസിപ്പിച്ചെടുത്തുവെന്നാണു സൈനിക വിദഗ്ധർ വ്യക്തമാക്കിയത്. അതിനു തെളിവായി ഇക്കഴിഞ്ഞ മൂന്നു വർഷത്തെ ഉത്തര കൊറിയയുടെ മിസൈൽ സാങ്കേതികതയിലെ വിജയം മാത്രം മതിയെന്നും അവർ പറയുന്നു. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളതായിരിക്കും ഈ മിസൈൽ എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.