ആലപ്പുഴയില്‍ ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി സാമൂഹ്യ വിരുദ്ധര്‍ ദമ്പതികളുടെ വീട് ആക്രമിച്ചു

single-img
1 July 2020

ആലപ്പുഴ ജില്ലയിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കല്ലുപുരക്കല്‍ വീട്ടില്‍ ആര്യ- രാജേഷ് ദമ്പതികളുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമണം. ഇന്നലെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ വീടിന്റെ അടുത്തുള്ള ആള്‍ത്താമസമില്ലാത്ത പറമ്പില്‍ കൂടിയിരുന്ന സാമൂഹ്യവിരുദ്ധര്‍ വീടിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദമ്പതികള്‍ പോലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു.

ആക്രമിക്കാൻ എത്തിയവർ കൈകളിൽ ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി എത്തി രാജേഷിനെയും തടയാന്‍ ശ്രമിക്കവേ സഹോദരന്‍ ജയേഷിനെയും അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തങ്ങൾക്കെതിരെ യാതൊരു പ്രകോപനവും കൂടാതെയായിരുന്നു ആക്രമണമെന്ന് രാജേഷ് പറയുന്നു. പരാതിയിൽ പുന്നപ്ര പോലീസ് കേസെടുത്തു.