ആമസോൺ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കുന്ന പസ്തകങ്ങളിൽ ഒന്ന് ഒരു 19 വയസ്സുകാരനായ മലയാളിയുടേതാണ്

single-img
1 July 2020

പത്തൊൻപതു പയസ്സുകാരനായ ഒരു വിദ്യാർത്ഥിയെഴുതിയ പുസ്തകം ഇന്ന് ലോകം മുഴുവൻ വായിക്കുകയാണ്. ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംനേടിയ ഈ പുസ്തകം പറയുന്ന വഷയം സ്വജനപക്ഷപാതമെന്ന ഇന്നത്തെ ലോകത്തെ സർവ്വസാധാരണമായ കാഴ്ചയാണ്. ഈ പ്രത്യേക കാലഘട്ടത്തിൽ പുതുതലമുറയ്ക്ക് അവരുടെ കഴിവുകൾ ഫലപ്രദമായ രീതിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കാനുള്ള ഏറ്റവും അനുയോജ്യമായ വഴികൾ അവതരിപ്പിക്കുന്ന പുസ്തകമാണ് ‘ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം ‘ എന്ന പുസ്തകം.. 

എറണാകുളം സ്വദേശിയും ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ അമർനാഥ് കെ എയാണ് പുസ്തകം രചിച്ചത്. പ്രസിദ്ധീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ മുൻനിരയിൽ ഇടം പിടിക്കുകയും ചെയ്തുവെന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളും സുഹൃത്തുക്കളുടെ അനുവങ്ങളുമാണ് പുസ്തക രചനയ്ക്ക് ആധാരമായതെന്ന് അമർനാഥ് പറയുന്നു. 

ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രതിസന്ധി അവസര സമത്വമില്ലായ്മയാണ്. ഇതിന് എല്ലാം തന്നെയുള്ള പരിഹാരമാർഗങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. ഭാവാത്മകമായ കഥയുടെ രൂപത്തിൽ ആശയം അവതരിപ്പിച്ചിരിക്കുന്നതിനാൽ പ്രായഭേദമെന്യേ ഏവർക്കും ആസ്വദിക്കാവുന്ന രീതിയിൽ ആണ് ഈ പുസ്തകത്തിന്റെ രചന- അമർനാഥ് പറയുന്നു. 

മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഈ ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ജീവതാനുഭവങ്ങളിൽ നിന്നും എഴുതാൻ അമർനാഥിന് പ്രചോദനമായതെന്നാണ് അദ്ദേഹത്തിൻ്റെ വാദം. സ്വന്തം കഴിവുകൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാതെ മാനസിക സംഘർഷങ്ങൾക്ക് ഇരയാകുന്ന യുവതലമുറയ്ക്ക് ‘ടാലെന്റ്റ് വേർസ്സ്സ് നെപോട്ടിസം ‘ വഴികാട്ടിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. നിലവിൽ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പാണ് റീലീസ് ചെയ്തിരിക്കുന്നത്. വൈകാതെ മലയാളം പതിപ്പും പ്രസിദ്ധീകരിക്കുമെന്ന് അമർനാഥ് വ്യക്തമാക്കി. ഈ പുസ്തകം ഇബുക്ക് കൂടാതെ പ്രിൻ്റ് രൂപത്തിലും ലഭ്യമാണ്. നിരവധി പേർ പ്രിൻ്റിനുള്ള ഓർഡറും നൽകിക്കഴിഞ്ഞു.