ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ടിക്ടോക്കിന് ഇനി എന്തു സംഭവിക്കും?

single-img
30 June 2020

കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍  നിരോധിച്ചതിന് പിന്നാലെ നിലവില്‍ ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഇവ പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. ടി​ക് ‌‌ടോ​ക്കാ​ണ് ഇ​വ​യി​ൽ ഏ​റ്റ​വു​മ​ധി​കം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി വ​കു​പ്പി​ലെ 69എ ​വ​കു​പ്പു​പ്ര​കാ​ര​മാ​ണു ന​ട​പ​ടി. 

രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം, പ്ര​തി​രോ​ധം, ദേ​ശീ​യ സു​ര​ക്ഷ എ​ന്നി​വ​യ്ക്കു ഹാ​നി​ക​ര​മാ​ണു ചൈ​നീ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ളെ​ന്ന് ഐ​ടി മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ചൈ​നീ​സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ദു​രു​പ​യോ​ഗം സം​ബ​ന്ധി​ച്ചു നി​ര​വ​ധി പ​രാ​തി​ക​ൾ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇൻ്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് ഡേറ്റാ സൗകര്യം നല്‍കരുതെന്ന് ഇൻ്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകള്‍ക്കും ടെലകോം കമ്പനികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ യുസി ബ്രൗസര്‍, ടിക് ടോക് തുടങ്ങി ഇൻ്റര്‍നെറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ നിര്‍ജീവമായി മാറും. 

ഈ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഇനി മുതൽ ഡെവലപ്പര്‍ സപ്പോര്‍ട്ട് ലഭിക്കില്ല. എന്നാല്‍ ഡേറ്റ ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ക്ക് എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ഇന്ത്യന്‍ നെറ്റുവര്‍ക്കുകള്‍ക്ക് പുറത്തുള്ളവര്‍ക്കും ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടില്ലെന്നുള്ളാണ് വസ്തുത. 

നി​ല​വി​ൽ ടി​ക് ടോ​ക് ഡൗ​ൺ‌​ലോ​ഡ് ചെ​യ്ത​വ​ർ​ക്ക് ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നും അ​തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യാ​നും സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​നി ഇ​വ ഇ​ന്ത്യ​യി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ഫോ​ണി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ, നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും പ്ലേ ​സ്റ്റോ​റി​ൽ അ​ത് കാ​ണാ​ൻ ക​ഴി​യും. ആ​പ്പ് അ​ൺ‌​ഇ​ൻ‌​സ്റ്റാ​ൾ‌ ചെ​യ്‌​തു ക​ഴി​ഞ്ഞാ​ൽ‌ ടി​ക്ക് ടോ​ക്ക് പ്ലേ ​സ്റ്റോ​റി​ൽ‌ ദൃ​ശ്യ​മാ​കി​ല്ല.

അതേസമയം,  പ്ര​മു​ഖ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക് ടോ​ക് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ആ​പ്പി​ൾ ആ​പ് സ്റ്റോ​റി​ൽ​നി​ന്നും നീ​ക്കി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ടി​ക് ടോ​ക് നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഇ​ന്ത്യ​യി​ൽ 20 കോ​ടി​യി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളാ​ണ് ടി​ക് ടോ​കി​നു​ള്ള​ത്.

 ടിക് ടോകിന് പുറമേ ഷെയര്‍ ഇറ്റ്, ഹലോ, യുസി ബ്രൗസര്‍, യു കാം മേക്കപ്പ്, എംഐ കമ്യൂണിറ്റി, ന്യൂസ് ഡോഗ്, എക്‌സന്‍ഡര്‍, കാം സ്‌കാനര്‍, യുസി ന്യൂസ്, വി ചാറ്റ്, യു വീഡിയോ, എംഐ വീഡിയോ കോള്‍ ഉള്‍പ്പെടെയുള്ള 59 മൊബൈല്‍ ആപ്പുകളാണ് നിരോധിച്ചത്.ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം മുമ്പു തന്നെ ഉയര്‍ന്നിരുന്നു.