കീപ്പിംഗിലും സ്ലിപ്പിലും ഷോട്ട് ലെഗിലും സില്ലി പോയിന്റിലും ചോരാത്ത കൈകൾ ഉള്ള വന്മതിൽ; വീഡിയോ കാണാം

single-img
30 June 2020

എതിര്‍ ടീം ആരായാലും പ്രതിരോധിക്കാന്‍ തീരുമാനിച്ചാല്‍ പുറത്താക്കുക അസാധ്യമെന്ന് പല ബൗളര്‍മാരും തുറന്നു പറഞ്ഞിട്ടുള്ള ഇന്ത്യയുടെ ഒരേയൊരു താരമാണ് രാഹുല്‍ ദ്രാവിഡ്. ബാറ്റിംഗിനൊപ്പം കീപ്പിംഗിലും സ്ലിപ്പിലും ഷോട്ട് ലെഗിലും സില്ലി പോയിന്റിലുമെല്ലാം ഇതൊരു ക്യാപ്റ്റനും വിശ്വസിക്കാവുന്ന കൈകള്‍ കൂടിയായിരുന്നു രാഹുല്‍ ദ്രാവിഡിന്റേത്.

കരിയറില്‍ ഏറ്റവും മികച്ച ദ്രാവിഡിന്റെ ക്ലാസിക് ക്യാച്ചുകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജനാണ് ഇക്കാര്യം ഇപ്പോള്‍ ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ആകെ കളിച്ച164 ടെസ്റ്റുകളില്‍ ദ്രാവിഡ് 52.31 ശരാശരിയില്‍ 13288 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഈ മത്സരങ്ങളില്‍ നിന്നും അദ്ദേഹം 210 ക്യാച്ചുകളും നേടിയിരുന്നു.

ഇപ്പോള്‍ പോലും ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത താരമെന്ന റെക്കോഡും ദ്രാവിഡിന്റെ പേരിലാണ് എന്നറിയുമ്പോള്‍ ആണ് എത്രത്തോളം ആയിരുന്നു അദ്ദേഹം ടീമിന്റെ മുതല്‍ക്കൂട്ട് എന്ന് മനസീലാകുന്നത്. അതേപോലെ തന്നെ 344 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ദ്രാവിഡ് 196 ക്യാച്ചുകളെടുത്തിട്ടുണ്ട്. കരിയറില്‍ കുറച്ചുകാലം ടീമിനുവേണ്ടി കീപ്പറായും വേഷമിട്ട ദ്രാവിഡ് 14 സ്റ്റംപിംഗും നടത്തിയിട്ടുണ്ട്.