പ്രവാസി മലയാളികൾക്ക് നോർക്ക വഴി പ്രഖ്യാപിച്ച ധനസഹായ വിതരണം ആരംഭിച്ചു

single-img
30 June 2020

2020 ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും തുടർന്നുണ്ടായ ലോക്ക് ഡൗൺ കാരണം തിരികെ പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ച ധനസഹായത്തിന്റെ വിതരണം ആരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഉള്ളവർക്ക് 5000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. അർഹരായവർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷം തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി തുടങ്ങി. നിലവിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ ആർ ഒ അല്ലെങ്കില്‍ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്. എൻ ആർ ഐ അക്കൗണ്ടിലേക്ക് ഒരു കാരണത്താലുംഅക്കൗണ്ടിലേക്ക് പണം അയയ്ക്കില്ലെന്നും നോര്‍ക്ക അറിയിച്ചു.