ആപ്പ് നിരോധനമല്ല; ചൈനയ്ക്ക് നൽകേണ്ടത് ശക്തമായ മറുപടി: മമതാ ബാനര്‍ജി

single-img
30 June 2020

അതിർത്തിയിലെ കടന്ന് കയറ്റത്തിൽ ചൈനയ്ക്ക് ശക്തമായ മറുപടി തന്നെ നല്‍കണമെന്നും അല്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ നിരോധിച്ചതു കൊണ്ടായില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇത്തരത്തിൽ നൽകേണ്ട ശക്തമായ മറുപടി എന്തായിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാമെന്നും, അതിന് താന്‍ പൂര്‍ണ പിന്തുണ അതിന് നല്‍കുമെന്നും മമത വ്യക്തമാക്കി.

അതുപോലെ തന്നെ ശരിയായ മറുപടി ചൈനയ്ക്ക് നല്‍കിയില്ലെങ്കില്‍ ഈ വിഷയത്തില്‍‌ സര്‍ക്കാരെടുക്കുന്ന നിലപാട് രാജ്യത്തെ ജനങ്ങള്‍ ചോദ്യം ചെയ്തേക്കുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ‘കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്കെതിരെ ഏത് നിലപാടെടുത്താലും അത് യാതൊരു വിട്ടുവീഴ്ചയും കൂടാതെ നാം നടപ്പാക്കണം. നാം വളരെ ശക്തമായി തന്നെ പ്രതികരിക്കണം,’ മമതാ ബാനര്‍ജി പറഞ്ഞു.

രാജ്യത്തിന്റെ വിദേശനയങ്ങളില്‍ ഒരു കാരണത്താലും ഇടപെടില്ലെന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിതനയമെന്ന് മമത പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നയത്തെ പൂര്‍ണമായും പിന്തുണയ്ക്കും. അതിനായി ഏറ്റവും യോജ്യമായ നടപടി ഏതാണെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം. ഇത് പ്രതികരിക്കേണ്ട സമയമാണെന്നും അവര്‍ അറിയിച്ചു.