രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്ത്; കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ഭദ്രമായ നിലയില്‍: പ്രധാനമന്ത്രി

single-img
30 June 2020

മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരിയായ സമയം പ്രഖ്യാപിച്ച ലോക്ഡൗൺ മരണനിരക്ക് കുറയ്ക്കാന്‍ സഹായകമായി. ഇന്ത്യ ഇപ്പോള്‍ ഭദ്രമായ നിലയിലാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി അറിയിച്ചു.

ഇപ്പോള്‍ രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുകയാണ്. വ്യാപകമായ പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതിനാല്‍ തന്നെ ജനങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കണം. രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്.

പക്ഷെ പിന്നീട് അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ ഒട്ടുംതന്നെ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ആരോഗ്യവകുപ്പിന്റെ കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം.

ഈ രാജ്യത്ത് പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിന്‍റെ മുകളിലല്ല. പ്രധാനമന്ത്രിയുടെഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. ഈ പദ്ധതിയിലൂടെ 80 കോടി കുടുംബങ്ങൾക്ക് 5 കിലോ അരിയോ ഗോതമ്പോ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.