ഇന്ത്യൻ മാധ്യമങ്ങൾക്ക് ചെെനയിൽ വിലക്ക്: ചെെനീസ് ആപ്പ് ഇന്ത്യ നിരോധിക്കുന്നതിനു മുമ്പേ ചെെനയുടെ വിലക്ക് നിലിൽ വന്നു

single-img
30 June 2020

അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ചൈന. ഇന്ത്യന്‍ വെബ്‌സൈറ്റുകളും ടിവി ചാനലുകളും ചൈനയില്‍ ലഭ്യമല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ചൈന ഇന്ത്യന്‍ മാധ്യമങ്ങളെ നിരോധിച്ചു എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശക്തമായ ഓണ്‍ലൈന്‍ സെസന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായാണ് ശക്തമായ സെന്‍സര്‍ഷിപ്പ് നടപ്പാക്കിയിരിക്കുന്നത്. 

പതിനായരത്തിന് മുകളിലാണ് ഓരോ വര്‍ഷവും ചൈനയില്‍ നിരോധിക്കപ്പെടുന്ന വെബ്‌സൈറ്റുകളുടെ എണ്ണമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ വ്യക്കമാക്കുന്നു.

അതേസമയം ചൈനീസ് വെബ്‌സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. എന്നാല്‍ ജൂണ്‍ 15 സംഘര്‍ഷത്തിന് ശേഷം ചൈനയില്‍ വിപിഎന്‍ സര്‍വറുകളില്‍ നിന്ന് മാത്രമാണ് ഇന്ത്യന്‍ സൈറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഐപി ടിവി വഴിയുള്ള ടിവി ചാനലുകള്‍ ലഭ്യമാകുന്നുണ്ട്. ഏറ്റവുംകൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന എക്‌സ്പ്രസ് വിപിഎന്‍ ചൈനയില്‍ നിലവില്‍ ലഭ്യമല്ലെന്നുള്ളതാണ് വസ്തുത. 

ഒരു പബ്ലിക് ഇൻ്റര്‍നെറ്റ് കണക്ഷനില്‍ നിന്ന് വ്യത്യസ്തമായി ആളുകള്‍ക്ക് സ്വകാര്യ നെറ്റുവര്‍ക്കുകള്‍ വഴി സൈറ്റുകള്‍ ഉപയോഗിക്കാം എന്നതാണ് വിര്‍ച്വല്‍ പ്രവൈവറ്റ് നെറ്റുവര്‍ക്കിൻ്റെ പ്രത്യേകത. എന്നാല്‍ വിപിഎന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനുള്ള അഡ്വാന്‍സ്ഡ് ഫയര്‍വാളുകള്‍ ചൈന നിര്‍മ്മിച്ചിട്ടുണ്ടെന്നുള്ളതും പ്രത്യകതയാണ്. 

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രം, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്കും ബ്ലൂം ബെര്‍ഗ്, ദി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ക്കും ചൈനയില്‍ നിരോധനമുണ്ട്.