കൊവിഡ്: കേരളത്തില്‍ സാമൂഹിക വ്യാപനത്തിന്‍റെ സൂചന; പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

single-img
30 June 2020

കൊവിഡ് വൈറസ് വ്യാപനത്തിൽ കേരളത്തിൽ സാമൂഹിക വ്യാപനത്തിന്‍റെ സൂചനകള്‍ ഉണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നടത്തണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്‍റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കണമെന്നും സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികില്‍സ ലഭ്യമാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. അതേപോലെ തന്നെ സര്‍ക്കാരിന്റെ കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികില്‍സ കൂടി ഉറപ്പാക്കണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.