പ്രഥമദൃഷ്ട്യാ കേസില്ല; അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള എഫ്ഐആറുകള്‍ സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി

single-img
30 June 2020

ദേശീയ വാര്‍ത്താ ചാനലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെയുള്ള രണ്ട് എഫ്ഐആറുകള്‍ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ കേസില്ലെന്ന് നിരീക്ഷിച്ചാണ് പല്‍ഘര്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിനുള്ളില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലെ ഹര്‍ജിയില്‍ കോടതിയുടെ നടപടി.

അര്‍ണബിനെതിരെതുടര്‍ന്ന് കടുത്ത നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.