ജോക്കര്‍ സിനിമയ്ക്ക് ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കാതിരുന്നത് നന്നായി; നിഷാന്ത് സാഗര്‍ പറയുന്നു

single-img
30 June 2020

ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ ദിലീപിന്റെ ആദ്യ കാല ഹിറ്റും നിഷാന്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നും ആയിരുന്നു ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍. 2000 ല്‍ പ്രേക്ഷകരുടെ മുന്നിൽ എത്തിയ ജോക്കറിൽ ദിലീപിനും മന്യയ്ക്കുമൊപ്പം മികച്ച പ്രകടനമായിരുന്നു നിഷാന്ത് സാഗറും നടത്തിയത്.

ഈ സിനിമയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയുകയാണ്‌. ദേവദാസി എന്ന സിനിമയിലൂടെ ആയിരുന്നു തന്‍റെ അരങ്ങേറ്റമെന്ന് നിഷാന്ത് സാഗര്‍ പറയുന്നു. ഈസിനിമയുടെ പോസ്റ്റര്‍ കണ്ടതിന് ശേഷം ലോഹി സാര്‍ തന്നെ അന്വേഷിച്ചിരുന്നതായി നിഷാന്ത് അറിയുകയുണ്ടായി. അതിനെ തുടര്‍ന്നാണ്‌ നമ്പര്‍ സംഘടിപ്പിച്ച് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചത്. അങ്ങിനെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷമായാണ് അദ്ദേഹം സുധീര്‍ മിശ്രയെ തനിക്ക് നല്‍കിയതെന്ന് നിഷാന്ത് പറയുന്നു.

തിയേറ്ററില്‍ എത്തിയ ജോക്കര്‍ മികച്ച വിജയമായിരുന്നുവെങ്കിലും ആ സിനിമയ്ക്ക് ശേഷം തനിക്ക് നല്ല അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്ന് നിഷാന്ത് പറയുന്നു.വേഷങ്ങള്‍ ലഭിക്കാന്‍ താന്‍ അധികം പരിശ്രമിച്ചിട്ടുണ്ടായിരുന്നില്ല. ഇങ്ങോട്ട് വന്ന അവസരങ്ങള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തത്.

ധാരാളമായി സിനിമകള്‍ ചെയ്ത് കയറിപ്പോവാതിരുന്നത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്. അതുകൊണ്ട്കുറേക്കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഒരു വ്യക്തി അനുഭവിക്കേണ്ട കഷ്ടപ്പാടുകളും പ്രശ്നങ്ങളും അനുഭവങ്ങളുമൊന്നും ലഭിക്കില്ലായിരുന്നുവല്ലോയെന്നും നിഷാന്ത് പറയുന്നു.