ഉത്തർപ്രദേശിൽ മാതൃഭാഷാ പരീക്ഷയിൽ തോറ്റത് എട്ടുലക്ഷം വിദ്യാർത്ഥികൾ

single-img
29 June 2020

ഉത്തർപ്രദേശിൽ മാതൃഭാഷാ പരീക്ഷയിൽ വൻ തോൽവി. പ​ത്താം ക്ലാ​സി​ലെ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ​യും പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ഴാണ് കൂട്ടത്തോൽവി നടന്നിരിക്കുന്നത്. മാ​തൃ​ഭാ​ഷ​യാ​യ ഹി​ന്ദി പ​രീ​ക്ഷ​യി​ൽ തോ​റ്റ​ത് എ​ട്ടു​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാണ്. 

55 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു യുപി​യി​ൽ ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം യു​പി​യി​ൽ ഹി​ന്ദി പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് പ​ത്ത് ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ആ​യി​രു​ന്നു.

പ​ത്താം​ക്ലാ​സി​ൽ 5.28 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ 2.70 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സംസ്ഥാനത്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. 2.39 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ ഹി​ന്ദി പ​രീ​ക്ഷ​ എഴുതിയതുമില്ല.