വിദേശ വനിതയ്ക്ക് പിറന്ന മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ സാധിക്കില്ല; രാഹുലിനെതിരെ പ്ര​ഗ്യാസിം​ഗ് താക്കൂർ

single-img
29 June 2020

ഒരു വിദേശ വനിതയ്ക്ക് പിറന്ന മകന് ഒരിക്കലും രാജ്യസ്നേഹിയാകാൻ സാധിക്കില്ല എന്ന് ബിജെപി എംപി പ്ര​ഗ്യാസിം​ഗ് താക്കൂർ. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധിയുടെയും രാഹുൽ ​ഗാന്ധിയുടെയും രാജ്യസ്നേഹത്തെ ചോദ്യം ചെയ്ത് ഇരുവരുടെയും പേര് പരാമർശിക്കാരെ പരോക്ഷമായിട്ടാണ് പ്ര​ഗ്യാ സിം​ഗിന്റെ ആരോപണം.

സ്വന്തം മണ്ണിൽ ജനിച്ച ഒരു മകന് മാത്രമേ ആ രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് ചാണക്യൻ പറഞ്ഞിട്ടുണ്ട്.
ഒരേസമയം നിങ്ങൾക്ക് രണ്ട് രാജ്യങ്ങളുടെ പൗരത്വം ഉണ്ടെങ്കിൽ എങ്ങിനെയാണ് രാജ്യസ്നേഹിയാകാൻ സാധിക്കുമെന്ന് അവർ ചോദിച്ചു.

അതേപോലെ തന്നെ രാജ്യസ്നേഹവും ധാർമ്മികതയും ഇല്ലാത്തവരാണ് കോൺ​ഗ്രസ് പാർട്ടിയെന്നും ഇവർ കൂട്ടിച്ചേർത്തു. ‘കോൺ‌​ഗ്രസ് പാർട്ടി അവരിലേക്ക് തന്നെ നോക്കണം. എങ്ങിനെയാണ് സംസാരിക്കേണ്ടത് എന്ന് അവർക്കറിയില്ല. യാതൊരു വിധ ധാർമ്മികതയും സദാചാരവും രാജ്യസ്നേഹവും ഇല്ലാത്തവരാണ് കോൺ​ഗ്രസ് പാർട്ടി.’ പ്ര​ഗ്യാ സിം​ഗ് പറഞ്ഞു.

കോൺ​ഗ്രസനെ തിരെ ബിജെപി ഉന്നയിക്കുന്ന പ്രധാന വിമർശനമാണ് സോണിയ ​ഗാന്ധിയുടെ ജന്മസ്ഥലം ഇറ്റലിയാണ് എന്നത്. ‘നമ്മുടെ രാജ്യത്തെ എംപി എന്ന പദവിയെ അപമാനിക്കുകയാണ് പ്ര​ഗ്യാ സിം​ഗ് ചെയ്തത്. തീവ്രവാദ കേസിൽ അവർ ഉൾപ്പെട്ടിട്ടുണ്ട്. അവർക്ക് മാനസിക നില നഷ്ടപ്പെട്ടതായി തോന്നുന്നു. ബിജെപി അവർക്ക് കൃത്യമായ ചികിത്സ നൽകേണ്ടതാവശ്യമാണ്.’ മധ്യപ്രേദേശ് കോൺ​ഗ്രസ് വക്താവ് ജെപി ധനോപിയ പ്രതികരിച്ചു.