സംസ്ഥാനത്ത് 121 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; രോഗവിമുക്തരായത് 79 പേര്‍

single-img
29 June 2020

കേരളത്തിൽ ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രിഅറിയിച്ചു. സിഐഎസ്എഫുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമ്പര്‍ക്കം വഴി അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24ന് മഞ്ചേരിയിൽ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ശ്രവപരിശോധന കോവിഡ് പോസിറ്റീവായി.

തൃശ്ശൂര്‍ – 26 പേര്‍ക്കും കണ്ണൂര്‍ – 14 പേര്‍ക്കും മലപ്പുറത്തും പത്തനംതിട്ടയിലും – 13 പേര്‍ക്കും പാലക്കാട് – 12 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും കോഴിക്കോട് 9 പേര്‍ക്കും ആലപ്പുഴ, എറണാകുളം,ഇടുക്കി ജില്ലകളില്‍ 5 പേര്‍ക്ക് വീതവും കാസർകോട്, തിരുവനന്തപുരം ജില്ലകളില്‍ നാല് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും വന്നവരും 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 79 പേര്‍ രോഗ മുക്തി നേടിയതിൽ തിരുവനന്തപുരം – 3, കൊല്ലം – 18, ആലപ്പുഴ കോട്ടയം – 8 വീതം, എറണാകുളം നാല്, തൃശൂര്‍ അഞ്ച് പാലക്കാട് മൂന്ന്, കോഴിക്കോട്, എട്ട് , മലപ്പുറം ഏഴ്, കണ്ണൂര്‍ – 13, കാസര്‍കോട് – 2 എന്നിങ്ങനെയാണ് .

https://www.facebook.com/watch/?v=1677177105790290