പാകിസ്താനിൽ ഭീകരാക്രമണം, നിരവധി മരണം

single-img
29 June 2020

പാകിസ്താനിലെ കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഭീകരാക്രമണത്തിൽ നിരവധി മരണം. ആയുധ ധാരികളായി നാലു പേര്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അഞ്ചു പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.ഭീകരര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു പേര്‍ വെടിവയ്പില്‍ മരിച്ചു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്നു ഭീകരരെ വധിച്ചു. പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്.

ഒരു ഭീകരന്‍ കെട്ടിടത്തില്‍ ഉണ്ടെന്നും ഇയാളെ കീഴ്‌പെടുത്താന്‍ ശ്രമം തുടരുകയാണെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്നത്.