തലയാകെ രക്തത്തിൽ കുളിച്ച നിലയിൽ 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു

single-img
29 June 2020

പശ്ചിമ ബംഗാളിലെ മന്ദര്‍മണി കടല്‍തീരത്ത് 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം വന്നടിഞ്ഞു. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ ജഡം കണ്ടത്. ഈ പ്രദേശത്തില്‍ ആദ്യമായിട്ടാണ് തിമിംഗലത്തിന്റെ ജഡം ഇവിടെ വന്നടിയുന്നതെന്ന് നാട്ടുകാര്‍പറയുന്നു.

തിമിംഗലത്തിന്റെ തലയാകെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ശരീരത്തില്‍ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കൊല്‍ക്കത്തയിലെ ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലെ വനം-വന്യജീവി, ഫിഷറീസ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര ബീച്ചായ മന്ദര്‍മണി. കൊവിഡ് മൂലം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.