കർണ്ണാടകയിൽ നിന്നും യുവാക്കളുമായി എത്തിയ ആംബുലൻസിൻ്റെ ഡ്രെെവറെ നാട്ടുകാർ വളഞ്ഞിട്ടു മർദ്ദിച്ചു: സംഭവം കൊല്ലത്ത്

single-img
29 June 2020

 കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. കൊല്ലം എരൂരില്‍ വച്ച് നാട്ടുകാര്‍ കൂട്ടമായി ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുളള യുവാക്കളുമായാണ് ആംബുലന്‍സ് എത്തിയത്. നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.