പ്രിഥ്വിരാജ് ഓച്ചിറ അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ കാണിക്കയിട്ടതിനെതിരെ സംഘപരിവാർ: ഹിന്ദുദ്രോഹിയായ ഒരാളുടെ നാടകമെന്ന് വാദം

single-img
28 June 2020

വാരിയംകുന്നൻ സിനിമാ പ്രഖ്യാപനത്തിനു പിന്നാലെ നടൻ പ്രിഥ്വിരാജിനെതിരെ സംഘപരിവാർ സെെബർ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. സംഘപരിവാറിൻ്റെ രൂക്ഷമായ ആക്രമണത്തിന്ാണ് പ്രിഥ്വിരാജ് ഇക്കാലയളവിൽ ഇരയായത്. സിനിമാ പ്രാഖ്യാപനം ഉണ്ടായ ഉടൻതന്നെ അതിനെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രിഥ്വിരാജിനെ വിടാതെ പിൻതുടരുകയാണ് തങ്ങളെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംഘപരിവാർ കേന്ദ്രങ്ങൾ. 

പ്രിഥ്വിരാജ് ഓച്ചിറ അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ കാണിക്കയിടുന്ന വീഡിയോ ആണ് ഇവരുടെ പുതിയ ആയുധം. പ്രിഥിരാജിനെ വെള്ളപൂശുവാൻ ഇ്ലാമിക ബുദ്ധി കേന്ദ്രങ്ങൾ ഷൂട്ട് ചെയ്ത് പുറത്തിറക്കിയതാണ് ഈ വീഡിയോ എന്നും സംഘപരിവാർ പറയുന്നു. തൻ്റെ പ്രവർത്തികൾ കൊണ്ടും പ്രസ്‍താവനകൾ കൊണ്ടം ഹിന്ദുദ്രോഹിയായ ഒരാൾ ഒരു ക്ഷേത്രത്തിൽ കയറി കാണിക്കായിട്ടു തൊഴുതിട്ട് പോകുന്നത് വെറുതേ വിശവസിക്കാനാകില്ലെന്ന നിലപാടിലാണ് അവർ. 

പൃഥ്വിരാജിനെതിരെയുണ്ടായ ഹൈന്ദവ വികാരം നേർപ്പിക്കാൻ ഇസ്ലാമിക ബുദ്ധികേന്ദ്രങ്ങളിൽ ഉരുത്തിരിഞ്ഞ തന്ത്രമാണിതെന്നും സംഘപരിവാർ പറയുന്നു. ഇന്നലെ വരെ പൃഥ്വിരാജിനെ പുലഭ്യംപറഞ്ഞ ഹിന്ദുക്കൾക്ക് രോമാഞ്ചമുണ്ടാകാൻ ഇത് ധാരാളം മതിയെന്ന് ഈ ബുദ്ധിയുപദേശിച്ചവർക്കറിയാമെന്നും അങ്ങനെയാണ് ഈ വീഡിയോയുടെ പിറവിയെന്നും സംഘപരിവാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഭക്തിയുടെ ഏതു ഭാവമാണതെന്ന ചോദ്യവും അവർ ഉന്നയിച്ചിട്ടുണ്ട്. ആരെങ്കിലും ഒരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ പണമിടുമ്പോൾ ഷൂ ഇട്ടു തട്ടിൽ കയറി നിൽക്കുമോ എന്നും തേവരുടെ നേരെ നോക്കി സലാം കാണിക്കുമോ എന്നുമുള്ള ചോദ്യങ്ങളും സംഘപരിവാർ ഉന്നയിക്കുന്നുണ്ട്.

അത്ര സാധാരണമല്ലാത്ത ഒരു വീഡിയോ കണ്ടു ..മല്ലികയുടെ മകൻ പൃഥ്വിരാജ് എന്ന സിനിമാ നടൻ ഓച്ചിറ അമ്പലത്തിലെ കാണിക്ക വഞ്ചിയിൽ പൈസ ഇടുന്ന വീഡിയോ.പിന്നിൽ നിന്നൊരാൾ ഷൂട്ട് ചെയ്തത് പോലെ ..പൃഥ്വിരാജിന് യാതൊരു പങ്കുമില്ലാതെ ലീക്കായപോലെ ഒരു വീഡിയോ …തന്റെ പ്രവർത്തികൊണ്ടും പ്രസ്‍താവനകൾ കൊണ്ട് ഹിന്ദുദ്രോഹിയായ ഒരാൾ ഒരു ക്ഷേത്രത്തിൽ കയറി കാണിക്കായിട്ടു തൊഴുതിട്ട് പോകുന്നു..ഇതൊരു മനപ്പൂർവം പുറത്ത് വിട്ട വീഡിയോ ആണ് .പ്രൊപ്പഗാണ്ടയുടെ സാമ്പിൾ.പൃഥ്വിരാജിനെതിരെയുണ്ടായ ഹൈന്ദവ വികാരം നേർപ്പിക്കാൻ ഇസ്ലാമിക ബുദ്ധികേന്ദ്രങ്ങളിൽ ഉരുത്തിരിഞ്ഞ തന്ത്രം. ഇന്നലെ വരെ പൃഥ്വിരാജിനെ പുലഭ്യംപറഞ്ഞ ഹിന്ദുക്കൾക്ക് രോമാഞ്ചമുണ്ടാകാൻ ഇത് ധാരാളം മതിയെന്ന് ഈ ബുദ്ധിയുപദേശിച്ചവർക്കറിയാം…പക്ഷെ ഇത് മതിയാകില്ല കോയാ….ഈ സൈസ് വേഷം കെട്ടലുകൾ ഇപ്പോൾ ഹിന്ദുക്കൾ എടുക്കാറില്ല .ഇത്തരം കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ പലതും ഇറങ്ങും..നിങ്ങളെ വീഡിയോ ശരിക്കൊന്നു കാണൂ ..ഭക്തിയുടെ ഏതു ഭാവമാണത് .??.നിങ്ങൾ ഒരു ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ പണമിടുമ്പോൾ ഷൂ ഇട്ടു തട്ടിൽ കയറി നിൽക്കുമോ ..??തേവരുടെ നേരെ നോക്കി സലാം കാണിക്കുമോ..??ഇല്ലല്ലോ …!!!ഒന്ന് കൂടി ശ്രദ്ധിച്ചു നോക്കൂ വീഡിയോയിൽ …ഭക്തിയുടെ ഏതു ഭാവമാണത് .??.

Posted by Renjith G Kanjirathil on Saturday, June 27, 2020