ചെെനയ്ക്ക് എങ്ങനെ മറുപടി നൽകണമെന്ന് അറിയാം: പ്രധാനമന്ത്രി

single-img
28 June 2020

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തി കാക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണ്. പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്നറിയാം. ലഡാക്കില്‍  ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മന്‍കി ബാത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം

ഒരേസമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഈ വെല്ലുവിളികളെ രാജ്യം സധൈര്യം നേരിടുമെന്ന് മോദി പറഞ്ഞു. വീരമൃത്യവരിച്ച 20 ജവാന്‍മാര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചു. അവര്‍ ജീവന്‍ നല്‍കിയത് നമുക്ക് വേണ്ടിയാണ്. രാജ്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.  പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങല്‍ രാജ്യസേവനമാണെന്നും മോദി പറഞ്ഞു.

രാജ്യത്ത് കോവിഡ് ജാഗ്രത തുടരണം. ഒരാള്‍ ജാഗ്രത കൈവിട്ടാല്‍ അത് നിരവധി പേരെ അപകടത്തിലാക്കും. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്തുകടക്കുകയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ ആരും ലംഘിക്കരുത്. മാസ്‌കും സാമൂഹിക അകലവും എല്ലാവരും നിര്‍ബന്ധമായി പാലിക്കണം. കോവിഡ് കാലം ഇത്ര നീളുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധികളില്‍ തളരരുതെന്നും മോദി പറഞ്ഞു.