ചന്ദ്രനില്‍ ശുചിമുറി നിര്‍മ്മിക്കാമോ; നിങ്ങള്‍ക്ക് നേടാം നാസയുടെ 15 ലക്ഷം

single-img
28 June 2020

നിങ്ങൾക്കും ഭാഗ്യം പരീക്ഷിക്കാൻ ഒരു അവസരം ഒരുക്കുകയാണ് നാസ. ഇതിനായി ചെയ്യേണ്ടത് ചന്ദ്രനില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറി നിർമ്മിച്ച് നൽകുകയാണ്. അങ്ങിനെ ചെയ്‌താൽ 20,000 ഡോളര്‍(ഏകദേശം 15 ലക്ഷം ഇന്ത്യൻ രൂപ) ആണ് നാസ സമ്മാനം പ്രഖ്യാപിച്ചത് .

അമേരിക്കയിൽ നിന്നുള്ള ഭാവിയിലെ ചാന്ദ്രയാത്രയിലെ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ളതാണ് ഇത്തരത്തിൽ ശുചിമുറി നിർമ്മിക്കേണ്ടത്. ശുചിമുറി നിർമ്മാണത്തിൽ രണ്ടാം സ്ഥാനത് എത്തുന്നവർക്ക് 10,000ഡോളറും(7.56 ലക്ഷം ഇന്ത്യൻരൂപ) 5,000 ഡോളറും(3.78 ലക്ഷം രൂപ) സമ്മാനതുക ലഭിക്കും. നാല് വർഷങ്ങ കഴിഞ്ഞു 2024ലാണ് നാസയുടെ ആര്‍ട്ടിമിസ് ചാന്ദ്ര ദൗത്യം നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.

ആദ്യമായി ഒരു വനിതയും പുരുഷനും അടങ്ങുന്ന സംഘമായിരിക്കും ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് യാത്രപോകുക. ഇപ്പോൾ ബഹിരാകാശ സഞ്ചാരികള്‍ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ശുചിമുറികള്‍ ഗുരുത്വമില്ലാത്ത അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഭൂമിയെക്കാൾ ആറിലൊന്ന് മാത്രം ഗുരുത്വമുള്ള ചന്ദ്രന് അനുയോജ്യമായ ശുചിമുറി നിര്‍മ്മിക്കുക ഒരു വെല്ലുവിളി തന്നെയാണ്.

ഈ വെല്ലുവിളി ഏറ്റെടുക്കുന്നവരിൽ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളും നാസ പ്രഖ്യാപിച്ചിട്ടുണ്ട്. ശുചിമുറിയുടെ നിബന്ധനകൾ ഇനി പറയുന്നവയാണ്:

മുറിയുടെ ആകെ വലിപ്പം 4.2 ക്യുബിക് അടിയില്‍ കൂടുതല്‍ ആകാൻ പാടുള്ളതല്ല. ഉപയോഗസമയം 60 ഡെസിബെലില്‍ കുറവ് ശബ്ദം മാത്രമേ പുറത്തുവരാന്‍ പാടുള്ളൂ. ഒരേസമയം ഒരു ലിറ്റര്‍ മൂത്രവും 500 ഗ്രാം മലവും ഉൾക്കൊള്ളാൻ സാധിക്കുന്നതാവണം. യാത്രികരിൽ ആർക്കെങ്കിലും വയറിളക്കം ഉണ്ടായാലുള്ള സാധ്യത കണക്കിലെടുത്താണ് ഈ നിബന്ധന മുന്നോട്ട് വെച്ചിട്ടുള്ളത്. യാത്ര ചെയ്യുന്നവരിൽ ഒരു സ്ത്രീയും ഉള്ളതിനാല്‍ 114 ഗ്രാം വരെ മാസമുറയെ തുടര്‍ന്നുള്ള രക്തം അടക്കമുള്ള അവശിഷ്ടങ്ങള്‍ വഹിക്കാനും സംസ്‌കരിക്കാനും ശുചിമുറികൾക്ക് കഴിയണം.