രോഹിത് ശര്‍മയുടെ വിജയ രഹസ്യം വെളിപ്പെടുത്തി ഇര്‍ഫാന്‍ പത്താന്‍

single-img
28 June 2020

ഹിറ്റ് മാൻ എന്നറിയപ്പെടുന്ന രോഹിതിന്റെ ബാറ്റിങ് പ്രകടനത്തിന്റെയും ക്യാപ്റ്റന്‍സിയുടെയും വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പത്താന്‍.
പൂർണ്ണമായ കഠിനാധ്വാനമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യമെന്നാണ് പത്താന്‍ പറയുന്നത്.

ധാരാളം ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നുണ്ട്. ഇവരിൽ പലരും ലുക്ക് കണ്ടാണ് ആളുകളെ വിലയിരുത്തുന്നത്. പക്ഷെ കാര്യങ്ങള്‍ സത്യത്തില്‍ അങ്ങനെയല്ല. വളരെ കൂടുതൽ കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. രോഹിത് വിജയിക്കുന്നതിന്റെ പിന്നില്‍ അതാണ് കാരണം. ഏത് സമയവും കഠിനാധ്വാനത്തെക്കുറിച്ച് സംസാരിക്കുന്ന രോഹിതിനെ പലപ്പോഴും ആളുകള്‍ വിലയിരുത്തുന്നത് അലസനെന്ന നിലയിലാണ്.

മുംബൈയുടെ താരവും രഞ്ജി ട്രോഫിയിലെ എക്കാലത്തെയും ഇതിഹാസവുമായ വസിം ജാഫറിനും സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും പത്താന്‍ പറയുന്നു. വസീമിന്റെ റണ്ണിനായുള്ള ഓട്ടവും ബാറ്റിങ് ശൈലിയും കണ്ട് അദ്ദേഹം അലസനാണെന്ന് പലരും അഭിപ്രായപ്പെട്ടു. പക്ഷെ അങ്ങിനെയല്ല സത്യം, അദ്ദേഹം വളരെയധികം അധ്വാനിക്കുന്ന താരമാണ്. സ്പോർട്സ് ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.