ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ചൈന ബന്ധം പുലർത്തിയത് ബിജെപി: മനു അഭിഷേക് സിങ്‌വി

single-img
28 June 2020

ബിജെപിയാണ് ഇന്ത്യയിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ചൈന ബന്ധം പുലർത്തിയതെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര് മുറുകവേയാണ് ഈ പ്രസ്‍താവന.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ചൈനയുമായി ബന്ധം പുലർത്തിയ പ്രാധാനമന്ത്രി രാജ്യത്ത് വേറെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ 18 തവണ ചൈനയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. അതേപോലെ തന്നെ ബിജെപി അധ്യക്ഷന്മാരും ചൈന സന്ദർശനം നടത്തി. 2007- 2008 വർഷങ്ങളിൽ രാജ്‌നാഥ് സിംഗും , 2011 ൽ നിതിൻ ഗഡ്കരിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ക്ഷണം സ്വീകരിച്ച് ചൈന സന്ദർശിച്ചു എന്നും അദ്ദേഹം പറഞ്ഞു.

2014 ലാണ് ബിജെപി എംപിമാരുടെ സംഘത്തെ ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൈനയിലേക്ക് അയച്ചത്. തുടർന്ന് 2009 ൽ ആർഎസ്എസും സന്ദർശനം നടത്തി. അദ്ദേഹം കുറ്റപ്പെടുത്തി.