കമിതാക്കളായ പെണ്‍കുട്ടികളുടെ ഒളിച്ചോട്ടവും വിവാഹവും; ‘വരനെതിരെ’ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് കേസ്

single-img
28 June 2020

പ്രണയത്തിലായിരുന്ന പെണ്‍കുട്ടികള്‍ മധ്യപ്രദേശിൽ ഒളിച്ചോടി വിവാഹിതരായി. ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് പോലീസ് നടത്തിയ അന്വേഷണത്തിൽ മനസിലായത് വധുവായി പെൺകുട്ടിക്ക് പ്രായം 18 വയസ്സിനും താഴെയാണ് എന്നാണ്.

ഇതിനെ തുടർന്ന് ‘നവവരനായ’ യുവതിയെ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ ശിവപുരി സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി വിവാഹം ചെയ്തത്. ബന്ധുക്കൾ കൂടിയായ ഈ പെണ്‍കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്പറയുന്നു.

ഇവരുടെ പ്രണയം വളര്‍ന്നപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ പരസ്പരം തീരുമാനിച്ചു. ഈ തീരുമാന പ്രകാരം യുവതിക്കൊപ്പം കസിനായ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയും വിവാഹിതരാവുകയുമായിരുന്നു. ഈ മാസം 22-നാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി.

എന്നാൽ ഇപ്പോൾ തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് താമസിക്കാനാണ് താല്‍പര്യമെന്നും പെണ്‍കുട്ടികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ സമയമാണ് യുവതിക്കൊപ്പമുള്ള പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായത്. അതോടുകൂടി യുവതിയെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.