പാകിസ്താനേയും ചെെനയേയും സന്തോഷിപ്പിക്കുന്ന പ്രസ്താവനകൾ നടത്തരുത്: അമിത് ഷാ

single-img
28 June 2020

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ പ്രതിപക്ഷവുമായി ചർച്ച നടത്താൻ പേടിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി. പാർലമെൻ്റിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

1962ൽ ഭൂമി വിട്ടുകൊടുത്തതും ചർച്ചയ്ക്ക് വയ്ക്കാമെന്നും അമിത്ഷാ പറ‌ഞ്ഞു. അതിർത്തി തർക്കത്തിൽ പാകിസ്താനെയും ചൈനയേയും സന്തോഷിപ്പിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകൾ പ്രതിപക്ഷം നടത്തരുതെന്നും അദേഹം ആവശ്യപ്പെട്ടു.