സിനിമ എന്നത് എന്നിലേക്ക് എത്തിച്ചേരുകയായിരുന്നു; ലോഹിത ദാസിന്റെ ഓർമകളുമായി നടി ഭാമ

single-img
28 June 2020

ലോഹിതദാസ് സംവിധാനം നിർവഹിച്ച നിവേദ്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് ഭാമ. ഈ ചിത്രത്തിലെ പ്രകടനം ഭാമയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. നിവേദ്യത്തിന്റെ പിന്നാലെയാണ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി എത്തിയത്. സോഷ്യൽ മീഡിയയിൽ ലോഹിതദാസിനെക്കുറിച്ച് ഭാമയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറുകയുണ്ടായി.

സിനിമ എന്നത് തന്നിലേക്ക് എത്തിച്ചേരുകയായിരുന്നു് ലോഹിതദാസ് എന്ന അതുല്യപ്രതിഭയിലൂടെ എന്ന് ഭാമ തന്റെ പോസ്റ്റില്‍ പറയുന്നു. ഭാമയുടെ വാക്കുകൾ: അമരാവതിയിലെ നനഞ്ഞ പൂവ്— ജൂൺ മാസത്തിനെപ്പോഴും മഴയുടെ ഗന്ധമാണുള്ളത്. മുൻപൊക്കെ മഴക്കാലമാകുമ്പോൾ വേദന നിറഞ്ഞ ഓർമ്മകൾ ആവും മനസ്സിലേക്കു വരിക.

കാരണം , വര്ഷങ്ങള്ക്കു മുൻപുള്ള ഒരു മഴക്കാലത്താണ് ,ജൂൺ 12 നാണു എന്റെ അച്ഛനെ എനിക്ക് നഷ്ടമാകുന്നത്.പിന്നീട് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂൺ 28 ന് പിതൃതുല്യനായ ഗുരു “ലോഹിസാറും” കടന്നുപോയി ! പിന്നീട് കടന്നു വരുന്ന ഓരോ ജൂണിലെ മഴയും കാറ്റും കൊണ്ടുവരുന്നത് ഈ ഓര്മകളെയായിരുന്നു. സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു .അതും ‘ലോഹിതദാസ് ‘ എന്ന അതുല്യപ്രതിഭയിലൂടെ! അദ്ദേഹത്തിന്റെ ഒരു ഫോൺ കോളിലൂടെ!

എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും വിജയത്തിനും സന്തോഷങ്ങൾക്കും കാരണമായ ,അനുഗ്രഹമായ ആ സിനിമ,നിവേദ്യം എന്ന ചിത്രം! ഒരുപാട് നന്ദി …സാറിനും കുടുംബത്തിനും! ഇന്നും ഓർക്കുന്നു ലോഹിസാറും ,ഒറ്റപ്പാലവും ,ലക്കിടിയും ,അമരാവതിയുമെല്ലാം … അമരാവതിയുടെ ഇളംതണുപ്പും ,പച്ചപായലിന്റെ മണവും പിന്നെ ‘വിശാലം ചേച്ചി’ ഉണ്ടാക്കിയിരുന്ന നല്ല ചൂടുകഞ്ഞിയുടെയും പപ്പടത്തിന്റെയും മണം ഓർമകളായി ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു .ഒപ്പം ആ വീടിനു മുന്നിലെ ചാരുകസേരയിൽ എവിടെയൊക്കെയോ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ആലോചിച്ചിരിക്കുന്ന ലോഹിസാർ എന്ന യോഗിയേയും ….
ഒരിക്കലും മായാത്ത ഓർമ്മകൾ..

View this post on Instagram

—അമരാവതിയിലെ നനഞ്ഞ പൂവ്— ജൂൺ മാസത്തിനെപ്പോഴും മഴയുടെ ഗന്ധമാണുള്ളത്. മുൻപൊക്കെ മഴക്കാലമാകുമ്പോൾ വേദന നിറഞ്ഞ ഓർമ്മകൾ ആവും മനസ്സിലേക്കു വരിക. കാരണം , വര്ഷങ്ങള്ക്കു മുൻപുള്ള ഒരു മഴക്കാലത്താണ് ,ജൂൺ 12 നാണു എന്റെ അച്ഛനെ എനിക്ക് നഷ്ടമാകുന്നത്.പിന്നീട് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂൺ 28 ന് പിതൃതുല്യനായ ഗുരു "ലോഹിസാറും" കടന്നുപോയി ! പിന്നീട് കടന്നു വരുന്ന ഓരോ ജൂണിലെ മഴയും കാറ്റും കൊണ്ടുവരുന്നത് ഈ ഓര്മകളെയായിരുന്നു. സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു .അതും 'ലോഹിതദാസ് ' എന്ന അതുല്യപ്രതിഭയിലൂടെ! അദ്ദേഹത്തിന്റെ ഒരു ഫോൺ കോളിലൂടെ! എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും വിജയത്തിനും സന്തോഷങ്ങൾക്കും കാരണമായ ,അനുഗ്രഹമായ ആ സിനിമ,നിവേദ്യം എന്ന ചിത്രം! ഒരുപാട് നന്ദി …സാറിനും കുടുംബത്തിനും! ഇന്നും ഓർക്കുന്നു ലോഹിസാറും ,ഒറ്റപ്പാലവും ,ലക്കിടിയും ,അമരാവതിയുമെല്ലാം … അമരാവതിയുടെ ഇളംതണുപ്പും ,പച്ചപായലിന്റെ മണവും പിന്നെ 'വിശാലം ചേച്ചി' ഉണ്ടാക്കിയിരുന്ന നല്ല ചൂടുകഞ്ഞിയുടെയും പപ്പടത്തിന്റെയും മണം ഓർമകളായി ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു .ഒപ്പം ആ വീടിനു മുന്നിലെ ചാരുകസേരയിൽ എവിടെയൊക്കെയോ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ആലോചിച്ചിരിക്കുന്ന ലോഹിസാർ എന്ന യോഗിയേയും …. ഒരിക്കലും മായാത്ത ഓർമ്മകൾ…🙏

A post shared by BHAMAA (@bhamaa) on