സംസ്ഥാനത്ത് ഇനി മുതൽ ഞായറാഴ്ച ലോക്ക്ഡൗൺ​ ഇല്ല

single-img
27 June 2020

സംസ്ഥാനത്ത് ഇനിമുതൽ ഞായറാഴ്ചകളി​ൽ സമ്പൂർണ ലോക്ക്ഡൗൺ​ ഉണ്ടാവി​ല്ലെന്ന് മുഖ്യമന്ത്രി​യുടെ ഓഫീസ് അറി​യി​ച്ചു.മറ്റുജി​ല്ലകളി​ലേക്ക് സഞ്ചരി​ക്കുന്നതി​ൽ ഇളവ് നൽകി​യതി​നാൽ ഞായറാഴ്ച മാത്രം സമ്പൂർണ ലോക്ക്ഡൗൺ​ ഏർപ്പെടുത്തി​യതു കൊണ്ട് പ്രയോജനമി​ല്ലെന്ന് കണ്ടതി​നാലാണ് ലോക്ക്ഡൗൺ​ പി​ൻവലി​ച്ചതെന്നാണ് റി​പ്പോർട്ടുകൾ. എന്നാൽ കണ്ടെയ്‌ൻമെൻ്റ് സോണിലും പരിസങ്ങളിലും ഇളവുകൾ ബാധകമല്ല. 

കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രവേശന പരീക്ഷകൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞയാഴ്ച ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരുന്നു.അതേസമയം സംസ്ഥാനത്ത് രോഗം പരടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. 

ഉപദേശം മതിയാക്കിയെന്നും ഇനി കർശന നടപടിയെന്നുമാണ് പൊലീസ് അറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കഴിഞ്ഞദിവസങ്ങളിലും കർശന നടപടി സ്വീകരിച്ചിരുന്നു.