കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്ന സംഭവം; ഓപ്പറേഷന്‍ പി ഹണ്ടിൽ സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍

single-img
27 June 2020

കേരളത്തിൽ ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച കേസിൽ പ്രതികളുടെ എണ്ണം വർദ്ധിക്കുന്നു. കേരളാ പോലീസ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി ഇതുവരെ നടത്തിയ പരിശോധനയിൽ 47 പേരാണ് അറസ്റ്റിലായത്.അറസ്റ്റിന് പുറമെ 143 ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കുകയുണ്ടായി.

ഇത്തരത്തിൽ റെയ്ഡിൽ അറസ്റ്റിലായവരില്‍ ഐടി പ്രൊഫഷണലുകളും ഉണ്ടെന്ന് പോലീസ് പറയുന്നു. കേരളമാകെ 89 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടെന്ന വിവരം കേരളാ പോലീസിന്റെ സൈബര്‍ ഡോമിന് മുമ്പ്തന്നെ ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രതികളെ പിടികൂടാനുള്ള അന്വേഷണം നടത്തി വരികയായിരുന്നു. സംസ്ഥാനത്താകെ ഇതുമായി ബന്ധപ്പെട്ട് 117 കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി.